കുട്ടനാട്ടിൽ മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ കേസിലെ മുഖ്യപ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വദേശി ദീപയാണ് രാമങ്കരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് പ്രതി കീഴടങ്ങിയത്. സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ തുടിക്കോട്ടുകോണം മൂല പുത്തൻവീട്ടിൽ അഖിലിനെ രാമങ്കരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് നിർണായകമായത്.
STORY HIGHLIGHT: elderly woman tied up and robbed of gold and money