മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി. കണ്ടെത്തിയയത് മെഗാലിത്തിക് കാലത്തെ നിർമിതികളാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങൾ കണ്ടെത്തിയവയിലുണ്ട്.
മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലുള്ള കുന്നുകളിലാണ് ശിലാനിർമിതികൾ കണ്ടെത്തിയത്. 45 ഹെക്ടർ സ്ഥലത്ത് 110 മഹാശിലാ നിർമിതകളെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു.