Business

ഓഹരി വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു | SENSEX

2025 ഫെബ്രുവരി 10ന് ശേഷം ആദ്യമായി നിഫ്റ്റി 23,500 പോയിന്റ് മറികടന്നു

ഓഹരി വിപണി തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തില്‍. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. 2025 ഫെബ്രുവരി 10ന് ശേഷം ആദ്യമായി നിഫ്റ്റി 23,500 പോയിന്റ് മറികടന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്. 77,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്.

അമേരിക്ക തുടങ്ങി വെച്ച വ്യാപാര യുദ്ധത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് ഓഹരി വിപണി മുന്നേറ്റം കാഴ്ചവെച്ചത്. എങ്കിലും നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത് എന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പ്രധാനമായി ബാങ്ക് ഓഹരികളാണ് മുന്നേറിയത്. നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്‍ണവില 66,000ല്‍ താഴെ തന്നെ റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എംആന്റ്എം, ഇന്‍ഫോസിസ്, ടൈറ്റന്‍, ട്രെന്‍ഡ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്ന കമ്പനികള്‍.

അതിനിടെ രൂപ ഇന്നും നേട്ടം ഉണ്ടാക്കി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.86 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വെള്ളിയാഴ്ച രൂപ 38 പൈസയുടെ നേട്ടമാണ് ഉണ്ടാക്കിയത്. ആഭ്യന്തര വിപണിയിലെ മുന്നേറ്റമാണ് രൂപയ്ക്ക് കരുത്തായത്.

content highlight: Sensex