ഫ്രൈഡ് റൈസ് ഇഷ്ടമാണോ? ഇനി പെട്ടെന്ന് ഫ്രൈഡ് കഴിക്കാൻ തോന്നിയാൽ പുറത്തുപോകേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബസുമതി റൈസ് – 2 കപ്പ്
- ബട്ടർ – 50 ഗ്രം
- വെളുത്തുള്ളി – 1 ടീസ്പൂൺ
- ഇഞ്ചി – 1 ടീസ്പൂൺ
- സവാള – 1 എണ്ണം ( ചെറുതായ് അരിഞ്ഞത്)
- കാരറ്റ് – കാൽ കപ്പ്
- ബീൻസ് – കാൽ കപ്പ്
- കാപ്സിക്കം – 1 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- സൺഫ്ലവർ ഓയിൽ – 1 സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം 2 കപ്പ് ബസുമതി റൈസ് 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുതിർത്ത അരിയെ വെന്ത് ഉടഞ്ഞു പോകാത്ത രീതിയിൽ വേവിച്ചു എടുക്കുക. പിന്നീട് റൈസ് നല്ല വണ്ണം വെള്ളം കളഞ്ഞു മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രം എടുത്ത് തീ ലോ ഫ്ളെയിമിലാക്കിയ ശേഷം അതിലേക്ക് 50 ഗ്രാം ബട്ടർ ഇട്ട് മെൽറ്റ് ആക്കുക. അതിലേക്ക് 1 സ്പൂൺ സൺഫ്ലവർ ഓയിൽ കൂടി ചേർക്കുക.
ശേഷം ഇതിലേയ്ക്ക് അരിഞ്ഞ് വച്ച സവാള, വെളുത്തുളളി, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വേവിക്കുക. പിന്നീട് അതിലേക്ക് ക്യാരറ്റ്, ബീൻസ്, കാപ്സിക്കം എന്നിവ ചേർത്ത് വേവിക്കുക. ഇനി ആവിശ്യത്തിന് ഉപ്പും ചേർക്കുക. തുടർന്ന് വേവിച്ച് വെച്ച ബസുമതി റൈസ് കുറെശെയായി ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് നോക്കിയതിനു ശേഷം വേണമെങ്കിൽ ചേർക്കുക. കുരുമുളക് പൊടിയും കൂടി ചേർത്ത ശേഷം 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. ഇതോടെ ടേസ്റ്റി ബട്ടർ ഫ്രൈഡ് റൈസ് റെഡി.