ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ചെമ്മീൻ ഫ്രൈ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചെമ്മീൻ 1/2 കിലോ
- മുളക് പൊടി 1 സ്പൂൺ
- മഞ്ഞൾ പൊടി 1 സ്പൂൺ
- ഇഞ്ചി 1 സ്പൂൺ
- വെളുത്തുള്ളി 1 സ്പൂൺ
- കുരുമുളക് 1/2 സ്പൂൺ
- ഉപ്പ് 1 സ്പൂൺ
- എണ്ണ 1/2 ലിറ്റർ
- കറിവേപ്പില 1 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് കുരുമുളക് ചതച്ചതും കൂടി ചേർക്കുക. തുടർന്ന് നന്നായി കുഴയ്ക്കുക. ഇനി ആവശ്യത്തിന് ഉപ്പും കുറച്ച് കോൺഫ്ലവറും ചേർത്ത് കൊടുത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചു മിക്സ് ചെയ്ത് സെറ്റാകാൻ മാറ്റിവയ്ക്കുക. പിന്നീട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇത് നിരത്തി നന്നായിട്ട് ചെറിയ തീയിൽ രണ്ട് സൈഡും മൊരിയിച്ച് എടുക്കുക. നാവിൽ കൊതിയൂറും ചെമ്മീൻ ഫ്രെെ തയ്യാർ.