Kerala

സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കായി അപ്പീൽ പോകുമെന്ന് എം വി ജയരാജൻ

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കായി അപ്പീൽ പോകുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികൾ ആണെന്ന് ഞങ്ങൾ കാണുന്നില്ലെന്നും ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കാനായി ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുടെ നിരപരാധിത്വം കോടതിക്ക് മുന്നിൽ തെളിയിക്കാനായി പരിശ്രമിക്കും. പാർട്ടിയുടെ ഏരിയ സെക്രട്ടറിയെ അടക്കം കേസിൽ പ്രതിയാക്കി കളഞ്ഞു. ഇപ്പോൾ പ്രതികളായവർ ആളുകളെ കൊന്നെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. പ്രതികളിൽ ഒരാളെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയതാണ്. 9 പേരിൽ ഒരാളെ ജീവപര്യന്തത്തിന് അല്ല ശിക്ഷിച്ചതെന്നും ജയരാജൻ പറഞ്ഞു. സൂരജ് വധക്കേസിൽ 8 സിപിഎം പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

Latest News