ഉറക്കത്തില്‍ പാട്ട് കേട്ട് കിടക്കാന്‍. ഇത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് സ്ലീപ് ഹെഡ്‌ഫോണ്‍സ്. സാധാരണ ഹെഡ്‌ഫോണ്‍സ് ഉറങ്ങുമ്പോള്‍ ധരിക്കുക അസ്വസ്ഥത ഉളവാക്കാം, ചിലപ്പോള്‍ ചാടിപ്പോകുകയും ചെയ്‌തേക്കാം. അത്തരം സാഹചര്യങ്ങളില്‍ പരിഗണിക്കാവുന്ന സ്ലീപ് ഹെഡ്‌ഫോണ്‍സ്.
അതേസമയം, ഒരു ചെറിയ സ്പീക്കര്‍ വഴി സ്വരം കേള്‍ക്കുകയോ, വൈറ്റ് നോയിസ് മെഷീന്‍സ് ഉപയോഗിക്കുകയോ, ഇയര്‍ പ്ലഗ്‌സ് ഉപയോഗിക്കുന്നതോ സ്ലീപ് ഹെഡ്‌ഫോണ്‍സ് വാങ്ങുന്നതിനെക്കാള്‍ ചെലവു കുറഞ്ഞ ഓപ്ഷനാണെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം, ഒരു മുറിയില്‍ ഒന്നിലേറെ പേര്‍ കിടക്കുന്നുണ്ടെങ്കിൽ പ്രായോഗികമായിരിക്കണമെന്നില്ല.
പ്രിയപ്പെട്ട പാട്ടുകളാകാം, മറ്റെന്തെങ്കിലും സംഗീതമാകാം, ഓഡിയോ ബുക്‌സ് ആകാം, വൈറ്റ് നോയിസ് ആകാം, മെഡിറ്റേഷന്‍ നിര്‍ദ്ദേശങ്ങളാകാം, ഓട്ടോണമസ് സെന്‍സറി മെറിഡിയന്‍ റെസ്‌പോണ്‍സ് (എഎസ്എംആര്‍) ആകാം, അങ്ങനെ എന്തുമാകാം. അല്ലെങ്കില്‍ അവരവരുടെ ശ്രവണശീലത്തിന് അനുസരിച്ചുള്ള പല പരീക്ഷണങ്ങളും നടത്താം.