എളുപ്പത്തിലൊരു ചെമ്മീൻ കറി വെച്ചാലോ? എന്നും തയ്യാറാക്കുന്നതിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു ചെമ്മീൻ കറി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. പിന്നീട് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി, മുളകുപ്പൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റിയെടുക്കുക. ശേഷം ഈ ചേരുവയിലേക്ക് കഴുകി വൃത്തിയാക്കിയ ചെമ്മീൻ കൂടി ചേർത്ത് കൊടുത്തതിന് ശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇനി അതിലേയ്ക്ക് പച്ചമുളക് കീറിയത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് അടച്ചു വെച്ച് തിളപ്പിച്ച് വറ്റിച്ചെടുക്കുക. ഇതോടെ നല്ല രുചികരമായിട്ടുള്ള ചെമ്മീൻ കറി റെഡി.