സേവിംഗ്‌സ് അക്കൗണ്ടുകള്‍, എഫ്ഡി അക്കൗണ്ടുകള്‍, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങിയ സേവിംഗ്‌സ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസുകളിലും തുറക്കാവുന്നതാണ്. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം.
പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലയളവില്‍ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളില്‍ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് പലിശ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷത്തെ ടിഡിയില്‍ പോസ്റ്റ് ഓഫീസ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആയ 7.5 ശതമാനം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ച് ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 2.25 ലക്ഷം രൂപ പലിശ ലഭിക്കും. പോസ്റ്റ് ഓഫീസിലെ ടിഡി സ്‌കീമില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ 7,24,974 രൂപ ലഭിക്കും. ഇതില്‍ 2,24,974 രൂപയാണ് പലിശ വരുമാനമായി ലഭിക്കുക.പോസ്റ്റ് ഓഫീസിന്റെ ടിഡി സ്‌കീമില്‍ പണം പൂര്‍ണ്ണമായും സുരക്ഷിതമാണ്.
content highlight: Post office scheme