വിൽപ്പനക്ക് എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ബീഹാർ സ്വദേശിയും പാങ്ങോട് വാടകയ്ക്കു താമസിക്കുന്ന മുജാഹിദ് മൻസൂരിയാണ് (40) അറസ്റ്റിലായത്.
മൂന്ന് ചാക്കുകളിലാക്കി സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയ 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ശ്രീകാര്യം പൗഡിക്കോണം വട്ടവിള ഭാഗത്ത് നിന്ന് പിടികൂടിയത്.
കടകളിൽ ചില്ലറ കച്ചവടത്തിന് എത്തിക്കാനാണ് പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലഹരി പദാർഥങ്ങൾ എത്തിക്കുകയാണ് ഇയാളുടെ രീതിയെന്നും നഗരത്തിലെ കടകളിൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.