സാങ്കേതികവിദ്യയുടെ വികാസം ലോകമെങ്ങും നിര്‍മ്മാണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. പശ്ചാത്തല വികസനത്തിന്റെ ഹബ്ബാകാന്‍ ഒരുങ്ങുന്ന കേരളം ഈ മാറ്റങ്ങളെ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് നിലവില്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളെകുറിച്ച് പഠിക്കുന്നതിന് വിപുലമായ സംവിധാനം തന്നെ പൊതുമരാമത്ത് വകുപ്പിനുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. കുഞ്ഞഹമ്മദ് മാസ്സ്റ്ററിന്റെ ശ്രദ്ധക്ഷണിക്കലിന് മരുപടി പറയുകയായിരുന്നു മന്ത്രി. ഗവേഷണങ്ങളുടെ തുടര്‍ഫലമായി നൂതന നിര്‍മ്മാണ രീതികളെ കേരളത്തിലെ പൊതുമരാമത്ത് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. റോഡ് നിര്‍മ്മാണ രീതികളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ ടെക്‌നോളജി.
തകര്‍ന്ന റോഡുകള്‍ പൊളിച്ചെടുത്ത് അതേ മെറ്റീരിയലുകള്‍ തന്നെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രീതിയാണിത്. ഈ രീതി സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.Cement stabilized osil ഉപയോഗിച്ചുളള recycled road നിര്‍മ്മാണ രീതി,Natural Rubber Modified Bitumen ഉപയോഗിച്ചുളള നിര്‍മ്മാണ രീതി, പരിസ്ഥിതിക്ക് ഹാനികരമാകുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിച്ചുളള റോഡ് നിര്‍മ്മാണ രീതി,കയര്‍ ഭൂവസ്ത്രം, Perforated Vertical drain (PVD) ഉപയോഗിച്ചുളള നിര്‍മ്മാണ രീതി, ജര്‍മ്മന്‍ നിര്‍മ്മിത മില്ലിംഗ് യന്ത്രം ഉപയോഗിച്ചുളള Cold-in-place recycling നിര്‍മ്മാണ രീതി, white topping നിര്‍മ്മാണ രീതി,സ്റ്റോണ്‍ മാട്രിക്‌സ് അസ്ഫാല്‍റ്റ് എന്നിവ ഉപയോഗപ്പെടുത്തിവരുന്നു. അതോടൊപ്പം ജിയോ സെല്‍സ് & ജിയോ ഗ്രിഡ്‌സ്, സോയില്‍ നെയിലിംഗ്, സെഗ്മെന്റല്‍ ബ്ലോക്ക്‌സ്, സിമന്റ് ട്രീറ്റഡ് ബേസ് തുടങ്ങിയവ ഉപയോഗപ്പെടുത്തിയും റോഡുകള്‍ നിര്‍മ്മിക്കുന്നു. കാലാവസ്ഥയെ അതിജീവിക്കാനും കൂടുതല്‍ കാലം ഈടുനില്‍ക്കാനും ഇത്തരം നിര്‍മ്മാണരീതികള്‍ സഹായകരമാകുന്നുണ്ട്.
പാലങ്ങളുടെ നിര്‍മ്മാണത്തിലും നവീന സാങ്കേതികവിദ്യ നമ്മുടെ സംസ്ഥാനത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്. നിര്‍മ്മാണ ചെലവ് കുറക്കാനാകുന്ന തരത്തിലുള്ള ഡിസൈനുകള്‍ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രീ കാസ്റ്റ്, പോസ്റ്റ് ടെന്‍ഷന്‍ഡ്, എക്‌സ്ട്രാഡോസ്ഡ്, PSC ബോസ്ട്രിംഗ്,PSC ബോക്‌സ് ഗര്‍ഡര്‍ തുടങ്ങിയ സാങ്കേതിക വിദ്യങ്ങള്‍ പാലം ഡിസൈനിലും ഉപയോഗിക്കുന്നു. എക്‌സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേ പാലം, സെന്‍ട്രല്‍ സ്പാന്‍ കേബിള്‍ സ്റ്റേ പാലം, സെഗ്മെന്റല്‍ ബോക്‌സ് ഗര്‍ഡര്‍ നിര്‍മ്മാണം, നെറ്റ് വര്‍ക്ക് ടൈഡ് ആര്‍ച്ച് &സ്റ്റീല്‍ കോമ്പോസിറ്റ് പാലം, അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ്, സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളും പാലം പദ്ധതികളില്‍ ഉപയോഗിക്കുന്നുണ്ട്.
കെട്ടിട നിര്‍മ്മാണ മേഖലയിലും കൂടുതല്‍ നവീനമായ ആശയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്(BIM) സാങ്കേതികവിദ്യ കെട്ടിട നിര്‍മ്മാണ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് കുറേകൂടി വ്യാപകമായി ഉപയോഗപ്പെടുത്താന്‍ ആര്‍ക്കിടെക്ച്ചര്‍ വിംഗിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും പരിശോധിച്ച് വരികയാണ്. റോഡുകളുടെ പരിപാലനത്തിന് ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും പരിശോധിക്കുന്നുണ്ട്.
കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂറ്റിനെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നു. നിലവില്‍ KHRI യില്‍ 125 NABL accredited പരിശോധനകള്‍ നടത്താനുള്ള സൗകര്യം ഉണ്ട്.ഇത് ഇനിയും ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പരിസ്ഥിതിക്ക് അനുയോജ്യവും കാലാവസ്ഥ വ്യതിയാനത്തെ മറികടക്കുന്നതും പ്രതിരോധിക്കുന്നതുമായ നിരവധി പഠനങ്ങള്‍ KHRI-യില്‍ നടന്നു വരുന്നു. Reclaimed Asphalt Pavement (റാപ്) – നിലവിലുള്ള അസ്ഫാല്‍റ്റ് റോഡ് മെറ്റീരിയല്‍ മില്ലിംഗ് ചെയ്തു റോഡ് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വീണ്ടും ഉപയോഗിക്കുന്നതിനുമുള്ള സാങ്കേതികവിദ്യ സംബന്ധിച്ച പഠനങ്ങള്‍ നടന്നു വരുന്നു. പാലങ്ങളുടെ നിര്‍മ്മാണത്തില്‍ Ultra – high performance fibre reinforced concrete മെറ്റീരിയല്‍ വികസിപ്പികുന്നതുമായി ബന്ധപ്പെട്ട പഠനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആയി.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി കേരളത്തിലെ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും അതിനുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കുന്നതിനുമായുള്ള ഗവേഷണം ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഒന്നാം ഘട്ട പഠനത്തില്‍ കേരളത്തിലെ തെക്കന്‍ ജില്ലകളിലെ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന മെറ്റലുകളില്‍ ഉയര്‍ന്നതോതില്‍ സിലിക്ക അടങ്ങിയിരിക്കുന്നതിനാല്‍ അസിഡിക് നേച്ചര്‍ ഉള്ളതാണെന്നും ഈര്‍പ്പം കൂടുതല്‍ നിലനില്‍ക്കും എന്നും കണ്ടെത്തി. ഇതിനു പരിഹാരമായി hydrated lime, സിമന്റ് പോലെയുള്ള additives aggregate നൊപ്പം bituminous mix ല്‍ ചേര്‍ക്കുന്നത് aggregate ന്റെ moisture susceptibility വളരെയധികം കുറയ്ക്കുന്നതായി KHRI നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ പഠനത്തിന്റെ രണ്ടാം ഘട്ടം KHRI ല്‍ അവസാന ഘട്ടത്തിലാണ്. തീരദേശ നിര്‍മ്മിതികളുടെ സര്‍വീസ് ലൈഫ് (അതിജീവന കാലയളവ്) മെച്ചപ്പെടുത്തുന്നതിനുള്ള പഠനം മദ്രാസ് ഐഐടിയുമായി സഹകരിച്ച് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ദേശീയ-അന്തര്‍ദ്ദേശീയ സെമിനാറുകളും സംഘടിപ്പിച്ചുവരുന്നുണ്‌ചെന്നും മന്ത്രി അറിയിച്ചു.
CONTENT HIGH LIGHTS; Full Depth Reclamation Technology: Minister of Public Works says modern technology will be implemented for road construction; Building Information Modeling (BIM) is being implemented in the building construction sector