വിപണിയിൽ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായിരുന്നു ബജാജ് ഫ്രീഡം സിഎൻജി. 2024 ൽ പുറത്തിറങ്ങിയ ബജാജ് ഫ്രീഡം 125 സിഎൻജി ഇറങ്ങിയിട്ട് എട്ട് മാസങ്ങളായി.
ഇതുവരെ 50,000ത്തിൽ അധികം യൂണിറ്റുകൾ വിറ്റുകഴിഞ്ഞു. ഡിസ്‍ക് എൽഇഡി, ഡ്രം എൽഇഡി, ഡ്രം എന്നീ മൂന്ന് വേരിയന്റുകളിൽ ബജാജ് ഫ്രീഡം സിഎൻജി ലഭ്യമാണ്. യഥാക്രമം 1,06,268 രൂപ, 1,11,819 രൂപ, 1,28,449 രൂപ എന്നിങ്ങനെയാണ് ബജാജ് ഫ്രീഡം സിഎൻജിയുടെ വില. സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്. തുടക്കത്തിൽ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് അവതരിപ്പിച്ചത്. പിന്നീട്, ടയർ-II, ടയർ-III പട്ടണങ്ങൾ ഉൾപ്പെടെ രാജ്യവ്യാപകമായി ഇത് ലഭ്യമാക്കി.
ഇപ്പോഴിതാ ഫ്രീഡം 125 സിഎൻജി നിരയെ പുതിയ വകഭേദങ്ങളുമായി വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. കൂടുതൽ വകഭേദങ്ങൾ ചേർത്തുകൊണ്ട് ഫ്രീഡം നിര വിപുലീകരിക്കാൻ കമ്പനി ഇപ്പോൾ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന വകഭേദങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, പ്രീമിയം വിലയിൽ അവ എത്താൻ സാധ്യതയുണ്ട് എന്നാണ് റിപ്പോട്ടുകൾ.
content highlight: Bajaj Freedom CNG