അനധികൃതമായി ആന്ധ്രയിൽ നിന്നും സ്വകാര്യ ബസിൽ കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടികൂടി. പാലക്കാട്ട് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബസ് യാത്രക്കാരനിൽ നിന്ന് അനധികൃത പണം പിടിച്ചെടുത്തത്.
പണം കൊണ്ടുവന്ന ആന്ധ്ര കാർണോൽ സ്വദേശിയായ ശിവപ്രസാദ് (59) എന്നയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. പ്രതിയെയും കണ്ടെടുത്ത പണവും പിന്നീട് പാലക്കാട് ഇൻകം ടാക്സ് ഇൻസ്‌പെക്ടർ വിനോദ് ബാബുവിന് തുടർ നടപടികൾക്കായി കൈമാറി.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ.എൻ.ജിയും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.