ഉപയോക്താക്കൾക്ക് നിർണായക മുന്നറിയിപ്പുമായി ബിഎസ്എൻഎൽ. തങ്ങളുടേതെന്ന പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയാണ് കമ്പനി മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്.
ഉപയോക്താക്കൾ തങ്ങളുടെ KYC ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കാർഡ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെടും എന്നാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. ബിഎസ്എൻഎൽ, ട്രായ് എന്നിവർ അയക്കുന്ന സന്ദേശമെന്ന രീതിയിലാണ് ഈ വ്യാജ സന്ദേശം വന്നിരിക്കുന്നത്. എന്നാൽ ഈ മെസേജ് യാഥാർത്ഥമല്ലെന്നും ആരും ഈ ചതിക്കുഴിയിൽ വീഴരുതെന്നും ബിഎസ്എൻഎൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങൾ ഇത്തരത്തിൽ ഒരു നോട്ടീസും പുറത്തുവിട്ടിട്ടില്ലെന്നും സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പുകാരുടെ ശ്രമമാണിതെന്നും ബിഎസ്എൻഎല്ലും പിഐബി ഫാക്റ്റ് ചെക്കും വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് വഴി ടിവി ചാനലുകള്‍ ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നു. വടക്കന്‍ ജില്ലകളില്‍ ആരംഭിച്ച പദ്ധതി വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഒരാഴ്ചയ്ക്കകം നടപ്പാക്കുന്ന പദ്ധതി ഒരു മാസത്തോളം മുഴുവന്‍ ചാനലുകള്‍ സൗജന്യമായി നല്‍കും. തുടര്‍ന്ന് 350 ടിവി ചാനലുകള്‍ സൗജന്യമായി ലഭിക്കും. ബാക്കിയുള്ളതിന് നിരക്കുകള്‍ ഈടാക്കും.
400 ചാനലുകളാണ് ആകെ ലഭ്യമാകുക. അതില്‍ 23 എണ്ണം മലയാളമായിരിക്കും. ഫൈബര്‍ ടു ഹോം കണക്ഷനുള്ളവര്‍ക്കാണ് സേവനം ലഭ്യമാകുക. സ്മാര്‍ട്ട് ടിവിയും ഉണ്ടായിരിക്കണം. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവര്‍ക്ക് നിലവില്‍ നല്‍കുന്നുണ്ട്.