ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗൂഗിൾ മാപ്‌സ്. സ്ഥലങ്ങളിലേക്കും മറ്റും പോകുമ്പോൾ വഴിതെറ്റിക്കാതെ അങ്ങോട്ടെത്തിക്കുന്നതിൽ മാപ്പിന്റെ പങ്ക് വലുതാണ്. ,സ്ഥാപനങ്ങൾ, അവയേതായാലും ഗൂഗിൾ മാപ് നമുക്ക് പറഞ്ഞുതരും.
നമ്മളെല്ലാം അളവറ്റ് വിശ്വസിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്‌സ്. എന്നാൽ ഈ ഗൂഗിൾ മാപ്പുകളിൽ വ്യാജന്മാർ കയറിക്കൂടിയാൽ എന്തായിരിക്കും അവസ്ഥ? അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. ചില ആളുകൾ മാപ്പിനെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായി ജനങ്ങൾ ആകെ ദുരിതമനുഭവിക്കുകയാണ്.
മാപ്പിൽ വ്യാജ സ്ഥാപനങ്ങളും അവരുടെ ലൊക്കേഷനും ചേർത്തുള്ള തട്ടിപ്പാണ് നടക്കുന്നത്. ഇത്തരത്തിൽ പതിനായിരത്തിലേറെ വ്യാജ ലൊക്കേഷനുകൾ ഗൂഗിൾ മാപ്പുകളിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വിശ്വാസ്യത വർധിപ്പിക്കുന്നതിനായി തട്ടിപ്പുകാർ സ്ഥിരം നടത്തുന്ന ഒരു രീതിയാണ് ഇതെന്നും, ഗൂഗിൾ ഇതിനെതിരായി പരാതി നൽകിയിട്ടുണ്ട് എന്നുമാണ് റിപ്പോർട്ട്. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യം വരുന്ന സേവനങ്ങളുടെ പേരിലാണ് ഇത്തത്തിൽ വ്യാജ ലിസ്റ്റിങ്ങുകൾ ഉണ്ടായിട്ടുള്ളത്. പ്ലംബർമാർ, ടയർ മെക്കാനിക്ക് പോലുള്ളവയുടെ പേരിലാണ് കൂടുതലും ഇവ ഉള്ളത്.