ഒറ്റപ്പാലം എന്‍എസ്എസ് കോളേജിൽ വിദ്യാർഥിയെ ആക്രമിച്ച നാല് കെഎസ്‍യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു പാനലിൽ മത്സരിച്ചു വിജയിച്ച കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡൻറ് സൂരജ്, കെഎസ്‌യു ഡിപ്പാർട്ട്മെൻറ് പ്രസിഡൻറ് അഭിനേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്‍റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമത്തിൽ കാർത്തിക്കിന്‍റെ കഴുത്തിന് ഉള്‍പ്പടെ സാരമായി പരിക്കേറ്റിരുന്നു.
കഴുത്തില്‍ കേബിള്‍ കുരുക്കി മുറുക്കിയാണ് തന്നെ ആക്രമിച്ചതെന്നും സഹപാഠികള്‍ കണ്ടപ്പോള്‍ അക്രമിച്ചവര്‍ അവിടെ നിന്ന് പോവുകയായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. ക്ലാസില്‍ നിന്ന് സൗഹൃദത്തോടെ വിളിച്ചിറക്കിക്കൊണ്ട് പോയതിന് ശേഷമായിരുന്നു ആക്രമണമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.