Tech

331 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ​ഗൂ​ഗിൾ നീക്കം ചെയ്ത് | Playstore

സൈബർ കുറ്റവാളികൾ നടത്തുന്ന വേപ്പർ ക്യംപയിന്‍ 2024-ന്‍റെ തുടക്കം മുതൽ സജീവമാണ്

സുരക്ഷാ കമ്പനിയായ ബിറ്റ്‌ഡെഫെൻഡറിലെ ഗവേഷകർ പ്ലേ സ്റ്റോറിൽ 331 അപകടകരമായ ആപ്പുകൾ കണ്ടെത്തി അവ വേപ്പർ ഓപ്പറേഷൻ എന്ന വലിയ കാംപയിന്‍റയിരുന്നു. ഈ ആപ്പുകൾ 60 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പരസ്യ തട്ടിപ്പിലൂടെയും ഫിഷിംഗിലൂടെയും ഈ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

2024-ന്‍റെ തുടക്കത്തിൽ ഐഎഎസ് ത്രെറ്റ് ലാബ് ആണ് ഈ ക്യംപയിന്‍ ആദ്യമായി കണ്ടെത്തിയത്, അവർ തുടക്കത്തിൽ 180 ആപ്പുകളെ പ്രവർത്തനവുമായി ബന്ധിപ്പിച്ചു.  ഗവേഷണം പൂർത്തിയാകുമ്പോഴേക്കും 15 ആപ്പുകൾ ഇപ്പോഴും ലഭ്യമായിരുന്നുവെന്ന് ബിറ്റ്ഡിഫെൻഡർ അതിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

വേപ്പർ ഓപ്പറേഷൻ എന്താണ്?

സൈബർ കുറ്റവാളികൾ നടത്തുന്ന വേപ്പർ ക്യംപയിന്‍ 2024-ന്‍റെ തുടക്കം മുതൽ സജീവമാണ്. തുടക്കത്തിൽ ഇത് ഒരു പരസ്യ തട്ടിപ്പ് പദ്ധതിയായാണ് ആരംഭിച്ചത്. പ്രതിദിനം 200 ദശലക്ഷം വഞ്ചനാപരമായ പരസ്യ അഭ്യർത്ഥനകൾ സൃഷ്ടിക്കുന്ന 180 ആപ്പുകൾ ഈ കാമ്പെയ്‌നിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐഎഎസ് ത്രെറ്റ് ലാബ് ആദ്യം റിപ്പോർട്ട് ചെയ്തു. വ്യാജ ക്ലിക്കുകളിലൂടെ പരസ്യദാതാക്കളുടെ ബജറ്റുകൾ ചോർത്തുന്നതിനാണ് ഈ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

content highlight: Play store