ആശാസമരത്തിൽ പുതിയ നീക്കവുമായി കോൺഗ്രസ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കും. പഞ്ചായത്ത് കമ്മറ്റികള്‍ ചേര്‍ന്ന് വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കും.
ഇത് സംബന്ധിച്ച കെപിസിസി സര്‍ക്കുലര്‍ ഉടനുണ്ടാകും. ഔദ്യോഗികമായി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാനാണ് നീക്കം. കുറഞ്ഞത് 1000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് തീരുമാനം.
അതേസമയം, ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44 ആം ദിവസത്തിലേക്ക് കടന്നു.