എം ആര്‍ അജിത്കുമാറിന് എതിരായ ഹര്‍ജിയിൽ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് വിജിലന്‍സ്. എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലൻസ് കൂടുതൽ സമയം തേടിയത്.
അന്വേഷണം പൂർത്തിയായിട്ടില്ലെന്നും 45 ദിവസത്തെ സാവകാശം കൂടി വേണമെന്ന് അന്വേഷണസംഘം കോടതി അറിയിച്ചു. ആവശ്യം അംഗീകരിച്ച കോടതി മെയ് ആറിന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ കഴിഞ്ഞദിവസം സർക്കാരിന് കൈമാറിയിരുന്നു. ഇതിൽ സർക്കാർ തീരുമാനമെടുത്ത ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. അതേസമയം, നിയമപ്രശ്നങ്ങൾ ഒഴിഞ്ഞാൽ പൊലീസ് മേധാവി പദവിയിലേക്ക് എത്താനുള്ള വഴി എം ആർ അജിത് കുമാറിന് മുന്നിൽ തെളിയും.
എഡിജിപി എം ആർ അജിത്കുമാറിന് വീഴ്ചയുണ്ടായോയെന്ന് സ്ഥിരീകരിക്കാനായി റവന്യൂമന്ത്രി കെ രാജന്‍റെ മൊഴിയെടുക്കും.