ലോകമെമ്പാടുമുള്ള മലയാളികളെ ചേർത്തുപിടിച്ചുകൊണ്ട് എല്ലാ മേഖലയിലും ഉള്ള മലയാളികളുടെ ഉന്നമനത്തിനായി, പ്രവാസി -നിവാസി എന്ന വേർതിരിവില്ലാതെ കലാ -കായിക, സാംസ്കാരിക, സാമൂഹിക,വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ തുടങ്ങിയ, പ്രവർത്തനങ്ങൾക്ക് വേണ്ടി മലയാളികൾക്കായി പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഏക സംഘടനയാണ് വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ (V W MC)
VWMC- അധ്യാപന രംഗത്തും, സാമൂഹിക രംഗത്തും, തങ്ങളുടേതായ കഴിവുകൾ തെളിയിച്ച മികച്ച അധ്യാപകർക്ക് നൽകുന്ന “ഗുരുശ്രേഷ്ഠ” പുരസ്കാരം 2024. 2025 മാർച്ച് 26 ന്, വൈകുന്നേരം നാലുമണിക്ക്, കവടിയാർ,ജവഹർ നഗറിൽ ഉള്ള, ലയൺ സെന്റർ,ചേമ്പർ ഹാളിൽ കേരള ഗവർണർ,
രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഉദ്ഘാടനം നിർവഹിച്ചു പുരസ്കാര സമർപ്പണം നടത്തുന്നു. തദവസരത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,VWMC ചെയർപേഴ്സൺ, അജിത. ജെ.പിള്ള, ഐ. ബി. സതീഷ്. എംഎൽഎ, കെ. മുരളീധരൻ Ex എംപി, എം.എസ്. ഫൈസൽ ഖാൻ എംഡി, നിംസ് മെഡിസിറ്റി തുടങ്ങിയവർ പങ്കെടുക്കുന്നു.
25 – അധ്യാപകർക്ക് “ഗുരുശ്രേഷ്ഠ” പുരസ്കാരം നൽകി ആദരിക്കുന്നു.
കേരളത്തിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം, തിരുവനന്തപുരം, കാലടി,ഗവൺമെന്റ് ഹൈസ്കൂളിന് നൽകുന്നു.
രണ്ടു ലക്ഷത്തിലധികം വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയും, ഇപ്പോഴും അധ്യാപനം തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന, പി. അശോക് കുമാറിന് (പാൽക്കുളങ്ങര) “ഗുരുവന്ദനം” പുരസ്കാരം നൽകി ആദരിക്കുന്നു.
CONTENT HIGH LIGHTS; Governor to present Voice World Malayali Council Guru Shrestha Award