Kerala

ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് സംഘമാണ് ഇവരെ പിടികൂടിയത്.

വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ എത്തിയത്. ഈ പാഴ്സൽ വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഇവരെ പിടികൂടിയത്.

105 മിഠായികളാണ് പാഴ്സൽ കവറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ മിഠായിയിൽ ടെട്രാ ഹൈഡ്രോ കനാമിനോൾ എന്ന ലഹരി വസ്തു ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News