Recipe

തട്ട് ഇഡ്ഡലി കഴിച്ചിട്ടുണ്ടോ കിടിലൻ ടേസ്റ്റ് ആണ്.

ചേരുവകൾ

ഇഡ്ഡലി അരി – 3 കപ്പ്
ഉഴുന്ന് – 1 കപ്പ്
അവൽ – 1/2 കപ്പ്
ചൗവരി – 1/4 കപ്പ്
ഉലുവ – 1 ടീ സ്പൂൺ
ഉപ്പ്
വെള്ളം ( ആവശ്യത്തിന്)
തയാറാക്കുന്ന വിധം

അവൽ ഒഴിച്ച് ബാക്കി എല്ലാ ചേരുവകളും 3 പ്രാവശ്യം കഴുകി 4 മണിക്കൂർ കുതിർത്ത് വയ്ക്കുക.
അവൽ 1 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. എല്ലാം കൂടി ഒന്നിച്ചാക്കുക. അതിനു ശേഷം 1 മണിക്കൂർ ഫ്രിജിൽ വയ്ക്കുക (പകരം തണുത്ത വെള്ളം ചേർത്ത് അരച്ച് എടുക്കാം). പിന്നീട് നല്ലതു പോലെ അരച്ചെടക്കുക.
സാധാരണ ഇഡ്ഡലിക്ക് അരക്കുന്ന പോലെ അരയ്ക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. നല്ല പോലെ ഇളക്കി യോജിപ്പിച്ച് മാവു പൊങ്ങാൻ വയ്ക്കുക. 8 മണിക്കൂർ വയ്ക്കണം.
പരന്ന പ്ലേറ്റിൽ അല്ലെങ്കിൽ തട്ട് ഇഡ്ഡലി പ്ലേറ്റിൽ എണ്ണ തടവിയ ശേഷം മാവു നല്ല പോലെ ഇളക്കി അതിലേക്ക് കോരി ഒഴിക്കുക. പിന്നെ ഇഡ്ഡലി തട്ടിൽ 15 മിനിറ്റ് ആവി കയറ്റി എടുക്കുക. പഞ്ഞി പോലെ ഉള്ള ഇഡ്ഡലി തയാർ.

തേങ്ങാ ചട്ണി

തേങ്ങ ചിരകിയത് – 3 ടേബിൾ സ്പൂൺ
വറുത്ത നിലക്കടല തോലു കളഞ്ഞത് – 1 ടേബിൾ സ്പൂൺ
പൊട്ടുക്കടല – 1 ടേബിൾ സ്പൂൺ
പച്ച മുളക് – 2
ഉപ്പ്
വെള്ളം
Loading video
കടുക് വറുക്കാൻ

എണ്ണ – 1 ടീ സ്പൂൺ
കടുക് – 1/2 ടീ സ്പൂൺ
ഉഴുന്നു പരിപ്പ് – 1/4 ടീ സ്പൂൺ
കറിവേപ്പില
തേങ്ങ, കടല, മുളക് എല്ലാം ആവശ്യത്തിന് ഉപ്പും , വെള്ളവും ചേർത്ത് അരച്ചെടുക്കുക. പിന്നെ കടുക് വറുത്തത് ചേർത്ത് ഉപയോഗിക്കാം.