Education Department issues strict guidelines on school trips and personal celebrations
ആശാ വർക്കേഴ്സ് ചോദിക്കുന്നത് വലിയ തുകയെന്നും വേതനം കൂട്ടാൻ നിലവിലെ സാഹചര്യതിൽ കഴിയില്ലെന്നും തൊഴിൽമന്ത്രി വി ശിവൻകുട്ടി. കേന്ദ്രം കൂടി ഇടപ്പെട്ട് പരിഹാരം കാണണം. തൊഴിൽമന്ത്രിയായ തനിക്ക് ആശാ വർക്കേഴ്സ് ഒരു കത്ത് പോലും നൽകിയിട്ടില്ല. അപ്പോൾ തന്നെ ദുഷ്ടലാക്ക് മനസിലാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
നയപരമായ തീരുമാനവും സാമ്പത്തിക പ്രതിസന്ധിയും വേതതം കൂട്ടന്നതിന് കാരണമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എസ്‌യുസിഐയെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയ സമരമാണ് നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
100 കുട നൽകി അഭിപ്രായം പറഞ്ഞു പോകാൻ കഴിയും എന്നാൽ അങ്ങനെയല്ല വേതനം കൂട്ടൽ എന്ന് മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലെ മറ്റ് സ്ത്രീ സമരങ്ങളിൽ ന്യായമായ സമരങ്ങൾ ആണേൽ പരിഹാരം കാണുമെന്ന് മന്ത്രി വ്യക്തമാക്കി.