Sports

ടാറ്റാ ഐപിഎല്ലില്‍ വന്‍ സമ്മാനങ്ങളുമായി ജീത്തോ ധന്‍ ധനാ ധന്‍ | Jeeto Dhan Dhana Dhan with huge prizes in Tata IPL

ആകര്‍ഷകമായ സമ്മാനങ്ങളും ബ്രാന്‍ഡ് കൂപ്പണുകളും നേടാനുള്ള അവസരമാണ് വിജയികള്‍ക്ക് ലഭിക്കുക

കൊച്ചി: ടാറ്റ ഐപിഎല്‍ 2025 സീസണിലും വന്‍സമ്മാനങ്ങളുമായി ജിയോസ്റ്റാറിന്‍റെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധന്‍ ധനാ ധന്‍ (ജെഡിഡിഡി) തുടങ്ങി. തുടര്‍ച്ചയായ രണ്ടാം സീസണിലും മൈ11സര്‍ക്കിളാണ് ആരാധകര്‍ക്കായുള്ള മത്സരത്തിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍.

ജിയോഹോട്ട്സ്റ്റാറില്‍ ടാറ്റ ഐപിഎല്‍ മത്സരങ്ങള്‍ കാണുമ്പോള്‍ തന്നെ തത്സമയം കാഴ്ചക്കാര്‍ക്ക് പ്രവചന അടിസ്ഥാനത്തില്‍ എളുപ്പത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുളള സൗജന്യ വേദിയാണ് ജീത്തോ ധന്‍ ധനാ ധന്‍. ആകര്‍ഷകമായ സമ്മാനങ്ങളും ബ്രാന്‍ഡ് കൂപ്പണുകളും നേടാനുള്ള അവസരമാണ് വിജയികള്‍ക്ക് ലഭിക്കുക.

2025 ടാറ്റ ഐപിഎല്‍ മത്സരത്തിന്‍റെ ആദ്യ വാരാന്ത്യത്തിലും ഫൈനലിലും ജീത്തോ ധന്‍ ധനാ ധന്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ എസ്യുവികളാണ് ജിയോസ്റ്റാര്‍ സമ്മാനമായി നല്‍കുക. 18ാം സീസണിലെ ഓരോ മത്സരത്തിലും ഏറ്റവും ശരിയായ ഉത്തരങ്ങള്‍ നല്‍കുന്ന കാണികള്‍ക്ക് സ്മാര്‍ട്ട് ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവയുള്‍പ്പെടെ നൂറ് സമ്മാനങ്ങളും നല്‍കും.

കളി കാണുമ്പോള്‍ തന്നെ ഫോണ്‍ പോര്‍ട്രെയിറ്റ് മോഡില്‍ പിടിച്ച് ആപ്പിലെ ജീത്തോ ടാബില്‍ പോയി ഓരോ ഓവറിനും മുമ്പായി പ്രത്യക്ഷപ്പെടുന്ന ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. ഇതിനായി നാല് ഓപ്ഷനുകളും ഉണ്ടാവും. സ്റ്റാര്‍ സ്പോര്‍ട്സ് ലൈവ് മത്സരങ്ങള്‍ക്കിടയില്‍ ക്യൂആര്‍ കോഡ് വഴി മുന്‍കാലത്തൊന്നും ഇല്ലാത്ത രീതിയിലുള്ള അനുഭവങ്ങളും ഏറ്റവും ഉയര്‍ന്ന ഏംഗേജ്മെന്‍റും ആസ്വദിക്കാം.

കഴിഞ്ഞ സീസണിനേക്കാള്‍ മൂന്നിരട്ടി വലിയ സമ്മാനത്തുകയുമാണ് 18ാം സീസണില്‍ ജീത്തോ ധന്‍ ധനാ ധന്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ 269 വിജയികളാണുണ്ടായിരുന്നത്. അടുത്തിടെ സമാപിച്ച ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ 16 വിജയികള്‍ ഒരു ലക്ഷം രൂപയുടെ സ്വര്‍ണ വൗച്ചറുകളും ഒരു ഗ്രാന്‍ഡ് എസ്യുവിയും സമ്മാനമായി നേടിയിരുന്നു. ടാറ്റ ഐപിഎല്‍ 18ാം സീസണില്‍ 7500ലധികം സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

ക്രിക്കറ്റിനെ കുറിച്ചുള്ള അറിവ്, അവര്‍ കാണുന്ന പ്ലാറ്റ്ഫോം എന്നിവ പരിഗണിക്കാതെ എല്ലാവരും ഐപിഎല്‍ ആവേശത്തിന്‍റെ ഭാഗമാണെന്ന് ഉറപ്പാക്കാനാണ് ജീത്തോ ധന്‍ ധനാ ധന്‍ വഴി ആഗ്രഹിക്കുന്നതെന്ന് ജിയോസ്റ്റാര്‍ സ്പോര്‍ട്സ് വക്താവ് പറഞ്ഞു.

content highlight: Jeeto Dhan Dhana Dhan with huge prizes in Tata IPL