Kerala

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടയാൾക്ക് കെട്ടിട നികുതി അടയ്ക്കാൻ നോട്ടീസ് – notice to pay building tax

വീടും പറമ്പും നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉള്ളയാണ് സോണി

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് കെട്ടിട നികുതി അടയ്ക്കാൻ നോട്ടീസയച്ച് പഞ്ചായത്ത്. ദുരിതബാധിതനായ പന്തലാടി സോണിയ്ക്കാണ് വാണിമേൽ പഞ്ചായത്തിന്റെ നോട്ടീസ് ലഭിച്ചത്. വീടും പറമ്പും നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉള്ളയാണ് സോണി. വീട് നഷ്ടമായതിനെ തുടർന്ന് പഞ്ചായത്ത് അനുവദിച്ച വാടകവീട്ടിൽ താമസിക്കുന്നയാൾക്കാണ് ഡിമാന്റ് നോട്ടീസ് കിട്ടിയിരിക്കുന്നത്.

എന്നാൽ ദുരന്തബാധിതരോട് നികുതി ഒഴിവാക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകാൻ അറിയിച്ചിരുന്നു എന്നും ഇത്തരത്തിൽ കത്ത് നൽകിയവർക്ക് നോട്ടീസ് അയച്ചിട്ടില്ലെന്നും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് വരികയാണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

STORY HIGHLIGHT: notice to pay building tax to person