മീൻ കറിയുണ്ടാക്കാൻ അത്ര സമയം ഒന്നും വേണ്ടന്നെ. വളരെ എളുപ്പത്തിൽ രുചികരമായ മീൻ കറി എങ്ങനെ തയാറാക്കാമെന്ന് നോക്കൂ…
ആവശ്യമായ സാധനങ്ങൾ
മീൻ – 400 ഗ്രാം
ചെറിയഉള്ളി – 8 എണ്ണം
ഇഞ്ചി – ഒരു ചെറുത്
വെളുത്തുള്ളി – 2 അല്ലി
പച്ചമുളക് – 4 എണ്ണം
തക്കാളി – 1
കുടംപുളി – 3 എണ്ണം
തേങ്ങപാൽ കട്ടിയുള്ളത് – 1/2 കപ്പ്
മുളക്പൊടി(കാശ്മീരി ) – 4 ടീ സ്പൂൺ
മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
മല്ലിപൊടി – 1/2 ടീ സ്പൂൺ
കടുക് – 1 ടീ സ്പൂൺ
കറിവേപ്പില
തയാറാക്കുന്ന വിധം
* ഉള്ളി, ഇഞ്ചി, വെളുത്തുള്ളി പച്ചമുളകും നീളത്തിൽ അരിഞ്ഞതും തക്കാളി മുറിച്ചതും പൊടികളും കുടംപുളിയും കൂടെ ഒരു ഗ്ലാസ് വെള്ളത്തിൽ ചട്ടിയിൽ ഇട്ടു തിളപ്പിക്കുക.
* തിളച് രണ്ട് മിനിറ്റ് കഴിഞ്ഞ് അതിലേക്ക് മീൻ ഇടുക.ആവശ്യത്തിന് വെള്ളവും ചേർക്കാം.
* മീൻ വെന്തതിനു ശേഷം ഒരു ടീ സ്പൂൺ വെളിച്ചെണ്ണയും തേങ്ങാപാലും കൂടെ ചേർത്ത് ഒന്ന് ചൂടാക്കി തീ അണയ്ക്കാം.
* ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും ഇട്ട് ചൂടാക്കി കറിയിലേക്ക് ഒഴിക്കാം.
* രുചികരമായ മീൻ കറി റെഡി
content highligh: how-to-make-fish-curry