ഒരു സ്റ്റാർട്ടർ ആയിട്ടോ, അതല്ലെങ്കിൽ ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെയൊക്കെ കഴിക്കാവുന്ന ഒന്നാണ് ഈ സ്പെഷ്യൽ ചിക്കൻ ഫ്രൈ.
Step 1:
കഴുകി വൃത്തിയാക്കിയ ചിക്കനിൽ ഉപ്പ്, മുട്ടയുടെ വെള്ള, സോയ സോസ്, വൈറ്റ് പെപ്പർ പൗഡർ, വിനാഗിരി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ശേഷം കുറഞ്ഞത് ഒരു 20 മിനിറ്റെങ്കിലും ഇത് മാറ്റി വെയ്ക്കുക.
Step 2:
ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ മാരിനേറ്റ് ചെയ്ത ചിക്കൻ നന്നായി വറുത്തെടുക്കുക. ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കണം.
Step 3:
മറ്റൊരു പാനിൽ ബട്ടർ ചേർത്ത് ഉരുകി വരുമ്പോൾ അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി, പച്ചമുളക്, സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് വഴറ്റണം. ഇവ വഴന്ന് വരുമ്പോൾ ഉപ്പും കുരുമുളകും ചേർക്കുക. ഇളക്കിയ ശേഷം ഇതിലേയ്ക്ക് കോൺ ഫ്ലോർ ചേർത്ത് കലക്കിയ വെള്ളം ഒഴിച്ച് കൊടുക്കുക. അതിന് ശേഷം ഇളക്കുക. കട്ടി ആയി വരികയാണെങ്കിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അല്പം ലൂസ് ആക്കിയെടുക്കാം. ഇനി ഏകദേശം ഒരു മിനിറ്റ് ഇത് പാകം ചെയ്യാം.
Step 4:
ഇതിലേയ്ക്ക് നേരത്തെ വറുത്ത് മാറ്റി വെച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി എടുക്കുക.
content highlight: easy-to-make-garlic-butter-chicken-fry