കോഴിക്കോട് മലാപ്പറമ്പിൽ നിന്നും ഇതര സംസ്ഥാന വിദ്യാർഥിയെ കാണാതായി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൻസ്കാർ കുമാറെന്ന ബിഹാർ സ്വദേശിയെ ആണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതലാണ് 13കാരനായ വിദ്യാർഥിയെ കാണാതായിരിക്കുന്നത് എന്നാണ് സ്കൂൾ അധികൃതർ നൽകിയിരിക്കുന്ന പരാതി.
താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് കുട്ടിയെ കാണാതായിരിക്കുന്നത്. സംഭവത്തിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
STORY HIGHLIGHT: 7th grade student missing