എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന മീന്‍ വിഭവമാണിത്.
ചേരുവകള്‍
ഇന്ത്യന്‍ സാല്‍മണ്‍- 250 ഗ്രാം
മല്ലിയില- ഒരുപിടി
പുതിന- ഒന്നോ രണ്ടോ തണ്ട്
മല്ലിപ്പൊടി- 15 ഗ്രാം
ഗരംമസാല- അഞ്ച് ഗ്രാം
എണ്ണ- 50 മില്ലി ലിറ്റര്‍
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കിയ ശേഷം കഷണങ്ങളാക്കുക. മല്ലിയിലയും പുതിനയിലയും അരച്ച് പേസ്്റ്റാക്കുക. ഇതിനൊപ്പം ഗരംമസാലയും മല്ലിപ്പൊടിയും ഉപ്പും ചേര്‍ത്തുകൊടുത്തണം. മീനില്‍ ഈ കൂട്ടും എണ്ണയും മാരിനേറ്റ് ചെയ്ത ശേഷം തവയില്‍ പാകം ചെയ്തെടുക്കാം.
content highlight: hariyali-fish-fry-recipe