നിയമസഭ പാസാക്കിയ സ്വകാര്യ സര്‍വകലാശാല ബില്ലിനെ സ്വാഗതം ചെയ്ത് കൊച്ചി ജെയിന്‍ സര്‍വകലാശാല. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുകൂലമായുള്ള സര്‍ക്കാര്‍ നിലപാട് കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റുവാനുള്ള ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പദ്ധതിക്ക് കരുത്ത് പകരുന്നതാണെന്നും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രധാന ചുവടുവെപ്പാണ് പുതിയ ബില്ലെന്നും ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് അഭിപ്രായപ്പെട്ടു.
അക്കാദമിക് മികവ്, ഗവേഷണ പുരോഗതി, വ്യവസായ സഹകരണം എന്നിവയ്ക്ക് സംഭാവന നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി ഒരു ഏകോപന ചട്ടക്കൂട് സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നയം അഭിനന്ദനാര്‍ഹമാണ്. കേരളത്തിന്റെ ശക്തമായ വിദ്യാഭ്യാസ പാരമ്പര്യവും ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും കണക്കിലെടുത്ത് നൂതന പഠന മാതൃകകള്‍, ആഗോള അക്കാദമിക് പങ്കാളിത്തങ്ങള്‍, വിദ്യാര്‍ത്ഥി കേന്ദ്രീകൃത സമീപനങ്ങള്‍ എന്നിവ അവതരിപ്പിക്കാനുള്ള അവസരമായാണ് ജെയിന്‍ സര്‍വകലാശാല സര്‍ക്കാരിന്റെ സമീപനത്തെ കാണുന്നതെന്ന് ഡോ. ടോം ജോസഫ് പറഞ്ഞു.
ലോകോത്തര അക്കാദമിക് പ്രോഗ്രാമുകള്‍, അത്യാധുനിക ഗവേഷണ സൗകര്യങ്ങള്‍, വ്യവസായാധിഷ്ഠിത പഠന മാതൃകകള്‍ എന്നിവ ജെയിന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ ആരംഭിക്കുന്ന സ്വകാര്യ സര്‍വകലാശാലയിലൂടെ കേരളത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്റര്‍ ഡിസിപ്ലിനറി വിദ്യാഭ്യാസം, നവീകരണം,മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ പുതിയ സര്‍വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിനും കഴിവുകള്‍, ഗവേഷണം, സംരംഭകത്വം എന്നിവയെ പരിപോഷിപ്പിക്കുന്ന ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ജെയിന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: jain university support