ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ഡിവിഷനിലെ നാലുജില്ലകളില്‍ ഒന്നാണ് ബറാബങ്കി. ഗോമതി, ഗാഗ്ര നദികള്‍ക്കിടയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പൂര്‍വ്വാചലത്തിലേക്കുള്ള പ്രവേശനകവാടം എന്നും ബറാബങ്കി അറിയപ്പെടുന്നു. എഡി 1000ത്തിലാണ് ബറാബങ്കി നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു. പിന്നീട് ഈ സ്ഥലം മുസ്ലിങ്ങളുടെ അധീനതയിലായി. പന്ത്രണ്ട് ഭാഗങ്ങളായി ബറാബങ്കി വിഭജിക്കപ്പെട്ടു. കാടിന്റെ പന്ത്രണ്ട് ഭാഗങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ബറാബങ്കി എന്ന പേരുവന്നത്രെ.
ബറാബങ്കിയില്‍ കാണേണ്ടുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. ക്ലോക്ക് ടവര്‍ അഥവാ ഘണ്ടാഘര്‍ ആണ് ഈ നഗരത്തിലേക്കുളള പ്രവേശനകവാടം. അപൂര്‍വ്വമായ ഒരു പാരിജാതമരമാണ് ഇവിടത്തെ ആകര്‍ഷണങ്ങളില്‍ ഒന്ന്. മഹാദേവ ക്ഷേത്രവും ഇവിടെ കാണേണ്ട ഒരു കാഴ്ചയാണ്.പ്രാചീനമായ നിരവധി നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സങ്കേതമാണ് ബറാബങ്കി. രാജഗുരുവിന്റെ സ്വന്തനാടായ സാത്രിഖ്, ഹാജി വാരിസ് അലി ഷായുടെ മേവ, തീര്‍ത്ഥാടന കേന്ദ്രമായ ബഡോസരായി കുന്തിയുടെ ജന്മസ്ഥലമായ കിന്തൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇവയില്‍ പ്രധാനം.
STORY HIGHLIGHTS : Barabanki is one of the four districts of Faizabad division in Uttar Pradesh