ലോകത്തെ ഏറ്റവും വിലയേറിയ ലോഹമാണ് സ്വര്‍ണം. ആഗോള- പ്രാദേശിക വിപണികളില്‍ സ്വര്‍ണ്ണവില ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിദത്തമായി സ്വര്‍ണം ലഭിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. അത്തരത്തിലൊരു സ്ഥലമുണ്ട് ഇന്ത്യയിലും. ശുദ്ധമായ സ്വര്‍ണം കണ്ടെത്തുന്ന ഒരു നദി. സ്വര്‍ണ നദി എന്നറിയപ്പെടുന്ന സുബര്‍ണ നദിയാണത്. 474 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ നദിയെ ‘സ്വര്‍ണ കലവറ’ എന്നാണ് വിളിക്കുന്നത്.പലപ്പോഴും ഈ നദിയില്‍ ശുദ്ധമായ സ്വര്‍ണം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതറിഞ്ഞ് നിരവധി പേരാണ് ഇവിരെ സ്വര്‍ണം തിരഞ്ഞ് വരുന്നത്. എന്നാല്‍ ഈ സ്വര്‍ണം എവിടെ നിന്നു വരുന്നുവെന്നതിന് വ്യക്തതയില്ല.
നദി ഉത്ഭവിക്കുന്ന പര്‍വതപ്രദേശങ്ങളാണ് ഇതിന് കാരണമെന്ന് പലരും പറയുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയമായ അടിത്തറയില്ല. എന്നാല്‍ നദിയിലെ സ്വര്‍ണത്തിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. സുബര്‍ണരേഖയെന്നും ഈ നദി വ്യാപകമായി അറിയപ്പെടുന്നുണ്ട്. റാഞ്ചിയ്ക്ക് സമീപമുള്ള പിക്സ എന്ന ഗ്രാമത്തില്‍ നിന്നാണ് സ്വവര്‍ണരേഖയുടെ ഉത്ഭവം. ഇന്ത്യയില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും നീളം കൂടിയ നദി സുബര്‍ണരേഖയാണ്. ബംഗാള്‍ ഉള്‍ക്കടലാണ് സ്വര്‍ണരേഖയുടെ ലക്ഷ്യസ്ഥാനം.
മണ്‍സൂണ്‍ സീസണ്‍ ഒഴികെ ബാക്കിയെല്ലാ സമയത്തും ഇവിടെ തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കും, ഗോത്രവര്‍ഗക്കാര്‍ക്കും മികച്ച തൊഴില്‍ അവസരമാണ് ഈ സ്വര്‍ണസംസ്‌കരണത്തിലൂടെ ലഭിക്കുന്നത്. ചെറിയ സ്വര്‍ണ കണികകള്‍ ആയിട്ടാണ് സ്വര്‍ണം ലഭിക്കുന്നതെന്നാണ് പറയുന്നത്. നദിയുടെ അടിത്തട്ടില്‍ അരിപ്പകള്‍ ഉപയോഗിച്ച് മണല്‍ അരിച്ചെടുക്കുന്ന രീതിയാണ് ഇവിടെ പൊതുവേ കണ്ടുവരുന്നത്. സുബര്‍ണരേഖ നദി മാത്രമല്ല, പോഷകനദിയായ ഖാര്‍കാരി നദിയുടെ മണലിലും സ്വര്‍ണ്ണ കണികകള്‍ കാണാം.
STORY HIGHLIGHTS : Indian river produces gold