Kerala

നഗരസഭയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് മലപ്പുറം നഗരസഭ

മലപ്പുറം നഗരസഭ എന്നും ശ്രദ്ധ പുലർത്താറുണ്ടെന്ന് നഗരസഭ

മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെന്‍റ് വനിതാ കോളേജിലെയും, ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഴുവൻ വിദ്യാർത്ഥികൾക്കും ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കിയത്. കാലാനുസൃതമായ ഗവൺമെന്‍റ് പദ്ധതികൾ വഴി സാധാരണക്കാർക്ക് ഗുണകരമാകുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിൽ മലപ്പുറം നഗരസഭ എന്നും ശ്രദ്ധ പുലർത്താറുണ്ടെന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.

content highlight : menstrual-cups-to-all-female-students

Latest News