ബീഹാറിലെ പ്രമുഖ നഗരമായ ബഗുസാരായി ജില്ലാ ആസ്ഥാനം കൂടിയാണ്. പുണ്യ നദിയായ ഗംഗയുടെ വടക്കന്‍ തീരത്താണ് ബെഗുസാരായി സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ബെഗുസാരായിലുണ്ട്. കന്‍വാര്‍ തടാകം പക്ഷി സങ്കേതം,നൗല ഗര്‍ എന്നിവ ബെഗുസാരായി വിനോദസഞ്ചാരത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ബെഗുസാരായി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്. നഗരത്തിന്റെ പേരിന്റെ ഉറവിടം തികച്ചും സവിശേഷമാണ്. രാജ്ഞി എന്നര്‍ത്ഥം വരുന്ന ബെഗം, സത്രം എന്നര്‍ത്ഥം വരുന്ന സാരായി എന്നീരണ്ട് വാക്കുകളില്‍ നിന്നാണ് ബഗുസാരായി എന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്.
ഗംഗ തീരത്ത് ഒരു മാസക്കാലം ആരാധനകള്‍ നടക്കുന്ന സമിരായി ഘട്ട് ഭഗല്‍പൂരിന്റെ രാജ്ഞി സന്ദര്‍ശിച്ചിരുന്നതായാണ് പറയപ്പെടുന്നത്. പിന്നീട് ഈ സ്ഥലം രാജ്ഞിയുടെ സത്രം എന്ന പേരില്‍ അതായത് ബെഗുസാരായി എന്നറിയപ്പെടാന്‍ തുടങ്ങി. മുമ്പ് മുന്‍ഗേര്‍ ജില്ലയുടെ ഭാഗമായിരുന്ന ബെഗുസാരായിക്ക് സ്വന്തമായ സാന്നിദ്ധ്യവും സവിശേഷതകളുമുണ്ട്. പ്രമുഖ ഹിന്ദി കവി രാംരാധാരി സിങ്ങിന്റെയും പ്രശസ്‌ത ചരിത്രകാരനായ പ്രൊഫസര്‍ രാം സണ്‍ ശര്‍മയുടെയും ജന്മസ്ഥലമാണ് ബെഗുസാരായി.
പരമ്പരാഗതമായ കമ്യൂണിസ്റ്റ് അനുഭാവം ശക്തമായ പ്രദേശമാണിവിടം എന്ന പ്രത്യേകതയുമുണ്ട്. ബീഹാറിന്റെ ലെനിന്‍ഗ്രാഡ് എന്നാണ് മുമ്പിവിടം അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഗംഗ തടത്തിന്റെ ഭാഗമായ ബെഗുസാരായില്‍ പതിവ് കാലാവസ്ഥകള്‍ ആണ് അനുഭവപ്പെടുക. ഗംഗ തടത്തിന്റെ ഹൃദയഭാഗത്തായാണ് ബെഗുസാരായി സ്ഥിതി ചെയ്യുന്നത്. ബെയന്തി, ബുര്‍ഹി ഗന്ധക്, ബാലന്‍, ചന്ദ്രഭാഗ എന്നിവയാണ് ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികള്‍. റെയില്‍, റോഡ് മാര്‍ഗം ഇന്ത്യയിലെ മറ്റ് നഗരങ്ങളുമായി ബെഗുസാരായി നല്ലരീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്നു.
STORY HIGHLIGHTS : Begusarai, an ancient royal retreat, remains a relic of history