മധ്യകേരളത്തിന് പ്രയോജനം
തിരുവനന്തപുരം – എറണാകുളം, തിരുവനന്തപുരം – തൃശൂർ, തിരുവനന്തപുരം – പാലക്കാട് സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 04:20 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 08:48നാണ് എറണാകുളം ടൗൺ സ്റ്റേഷനിലെത്തുക. സ്ലീപ്പർ ക്ലാസിന് 415 രൂപയും തേർഡ് എസിയ്ക്ക് 1040 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിങ്കളാഴ്ച രാത്രിയിലെ ഐആർസിടിസി കണക്കുകൾ പ്രകാരം 26 ടിക്കറ്റുകളാണ് ബാക്കിയുള്ളത്.
രാത്രി 09:15നാണ് ഷാലിമാർ സ്പെഷ്യൽ ട്രെയിൻ തൃശൂരെത്തുക. പുലർച്ചെ 12:10 ന് പാലക്കാടുമെത്തും. സ്ലീപ്പർ ക്ലാസിന് 415 രൂപ തന്നെയാണ് ഇവിടങ്ങളിലേക്കും സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക്. ആദ്യം കേരളത്തിൽ 10 സ്റ്റോപ്പുകൾ മാത്രമാണ് ട്രെയിനിന് ഉണ്ടായിരുന്നതെങ്കിൽ നിലവിൽ സ്റ്റോപ്പുകളുടെ എണ്ണം 11 ആയി ഉയർത്തിയിട്ടുണ്ട്. ചങ്ങനാശേരിയിലാണ് അധിക സ്റ്റോപ്പ് അനുവദിച്ചത്.
സ്പെഷ്യൽ ട്രെയിൻ സ്റ്റോപ്പുകൾ

പുതുക്കിയ ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരത്ത് നിന്ന് 04:20ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം 05:22, കായംകുളം 05:58, മാവേലിക്കര 06:09, ചെങ്ങന്നൂർ 06:20, തിരുവല്ല 06:32, ചങ്ങനാശേരി 06:42, കോട്ടയം 06:58, എറണാകുളം 08:45, ആലുവ 09:10, തൃശൂർ 10:12, പാലക്കാട് 12:10 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റോപ്പുകളിലെത്തുന്ന സമയം.