Kerala

പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 43 വര്‍ഷം തടവ്, ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴ

നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

കോഴിക്കോട്: വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

content highlight : pocso-case-accused-gets-43-years-in-prison

Latest News