Food

റാഗി കൊണ്ട് ഒരു കിടിലൻ പലഹാരം തയ്യാറാക്കിയാലോ?

റാഗി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇന്ന് റാഗി വെച്ച് ഒരു കിടിലൻ പലഹാരം തയ്യാറാക്കിയാലോ? രുചികരമായ റാഗി കേക്ക് തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • റാഗി പൊടി -2 കപ്പ്
  • ബേക്കിങ് സോഡ -1/2 സ്പൂൺ
  • തേങ്ങാ പാൽ -2 കപ്പ്
  • ശർക്കര -1 കപ്പ്
  • ചൂട് വെള്ളം -2 ഗ്ലാസ്‌
  • ബേക്കിങ് പൌഡർ -1/2 സ്പൂൺ
  • ഉപ്പ് -1/2 സ്പൂൺ
  • അണ്ടിപരിപ്പ് പൊടിച്ചത് -1 കപ്പ്‌
  • മോര് -1 ഗ്ലാസ്
  • തൈര് -1/2 ഗ്ലാസ്‌
  • വാനില എസ്സെൻസ് -1 സ്പൂൺ
  • ഡെസിക്കേറ്റഡ് കോകോനട്ട് -1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ആവശ്യത്തിന് ശർക്കര ചേർത്ത് അതിലേയ്ക്ക് എണ്ണയും കുറച്ച് തൈരും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക. 5 മിനിറ്റ് മാറ്റി വെച്ചതിനുശേഷം അതിലേയ്ക്ക് റാഗി പൊടിയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് കുറച്ച് ബട്ടർമിൽക്ക് കൂടി ചേർത്ത് ബാക്കിയുള്ള തേങ്ങാപാൽ കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കുക.

ശേഷം അതിലേക്ക് ഡെസിക്കേറ്റഡ് കോകോനട്ടും അണ്ടിപരിപ്പ് പൊടിച്ചതും ഒരു നുള്ള് ഉപ്പും വാനില എസൻസും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ബേക്കിംഗ് ട്രേയിലേയ്ക്ക് ആവശ്യത്തിന് എണ്ണ തേച്ചു കൊടുത്തതിനുശേഷം അതിലേയ്ക്ക് ഈ മാവ് ഒഴിച്ച് കൊടുത്ത് ബേക്ക് ചെയ്തെടുക്കാവുന്നതാണ്. തുടര്‍ന്ന് മുകളിലായിട്ട് ഡെസിക്കേറ്റഡ് കോകോനട്ട് കൂടി ഇട്ടുകൊടുത്തതിനുശേഷം ബേക്ക് ചെയ്ത് എടുക്കുക. ഇതോടെ ഹെല്‍ത്തി റാഗി കേക്ക് റെഡി.