Food

മിനിട്ടുകൾക്കുള്ളിൽ ന​ല്ല സ്വാദിഷ്ടമായ ബ​ട്ടൂര റെഡി

മിനുട്ടുകൾക്കുള്ളിൽ നല്ല സ്വാദിഷ്ടമായ ബട്ടൂര തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഈ വിഭവം തയ്യാറാക്കാൻ വളരെ എളുപ്പമാണ്. റെസിപ്പി നോക്കാം.

ആവശ്യമായ ചേ​രു​വ​ക​ൾ

  • മൈ​ദ – 2 ക​പ്പ്
  • റ​വ – 4 സ്പൂ​ൺ
  • പ​ഞ്ച​സാ​ര – 1 സ്പൂ​ൺ
  • യീ​സ്റ്റ്‌ – 2 സ്പൂ​ൺ
  • തൈ​ര് – 3 സ്പൂ​ൺ
  • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
  • എ​ണ്ണ – ആ​വ​ശ്യ​ത്തി​ന്

ത​യ്യാറാക്കുന്ന വി​ധം

ആ​ദ്യം യീ​സ്റ്റ് ചെ​റു​ചൂ​ടു​ള്ള വെ​ള്ള​ത്തി​ൽ ല​യി​പ്പി​ക്കു​ക. ശേഷം റ​വ, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ അ​തി​ൽ ചേ​ർ​ത്തി​ള​ക്കു​ക. അ​തി​നു​ശേ​ഷം ര​ണ്ട് സ്പൂ​ൺ എ​ണ്ണ​യും തൈ​രും ചൂ​ടു​വെ​ള്ള​വും ചേ​ർ​ത്ത് ച​പ്പാ​ത്തി മാ​വ് പോ​ലെ ത​യ്യാറാക്കി​യെ​ടു​ക്കു​ക. ഈ ​മാ​വ് ന​ന​ഞ്ഞ തു​ണി കൊ​ണ്ട് മൂ​ടി നാ​ല് മ​ണി​ക്കൂ​ർ നേ​രം വെ​ക്കു​ക. മാ​വ് ന​ന്നാ​യി കു​ഴ​ച്ചു ക​ഴി​ഞ്ഞാ​ൽ ച​പ്പാ​ത്തി​യു​ടെ വ​ലി​പ്പ​ത്തി​ൽ ഉ​രു​ള​ക​ൾ ഉ​ണ്ടാ​ക്കു​ക. ശേ​ഷം മൈ​ദ ഉ​രു​ട്ടി ച​പ്പാ​ത്തി പോ​ലെ പ​ര​ത്തു​ക. ഒ​രു ഉ​രു​ളി​യി​ൽ എ​ണ്ണ ചൂ​ടാ​ക്കി അതിലിട്ട് വറുത്തെടുക്കാം. നല്ല സ്വാദിഷ്ടമായ ബ​ട്ടൂ​ര ത​യ്യാ​റാ​യി ക​ഴി​ഞ്ഞു.