കിടിലനൊരു വെജിറ്റബിൾ പൊറോട്ട തയ്യാറാക്കിയാലോ? വളരെ എളുപ്പം ഇത് തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കാരറ്റ് – 1 കപ്പ്
- ചുവന്ന മുളക് – 5 എണ്ണം
- സവാള – 2 എണ്ണം
- പച്ചമുളക് – 1 എണ്ണം
- ഇഞ്ചി -1 സ്പൂൺ
- ക്യാബേജ് – 1 കപ്പ്
- ബീൻസ് – 1 കപ്പ്
- ഉപ്പ് – 1 സ്പൂൺ
- മല്ലിയില – 2 സ്പൂൺ
- ഉരുളകിഴങ്ങ് – 2 എണ്ണം
- ഗ്രീൻ പീസ് – 1/2 കപ്പ്
- ഗോതമ്പ് മാവ് – 3 കപ്പ്
- വെള്ളം – 2 കപ്പ്
- എണ്ണ – 3 സ്പൂൺ
- നെയ്യ് – 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഗോതമ്പുമാവിലേക്ക് വേവിച്ചു വച്ചിട്ടുള്ള ഉരുളക്കിഴങ്ങും ചീകി വെച്ചിട്ടുള്ള കാരറ്റും ചതച്ചെടുത്തിട്ടുള്ള ബീൻസും ആവശ്യത്തിന് മല്ലിയിലയും കാബേജ് ചെറുതായി അരിഞ്ഞതും ഇഞ്ചി ചതച്ചതും സവാള ചെറുതായി അരിഞ്ഞതും ചുവന്ന മുളക് ചതച്ചതും ചേർത്ത് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും വെള്ളവും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് കുറച്ച് എണ്ണ കൂടി ചേർത്ത് വീണ്ടും കുഴച്ച് ചപ്പാത്തി മാവിന്റെ പാകത്തിനാക്കിയെടുക്കുക. തുടർന്ന് നന്നായിട്ടൊന്ന് പരത്തിയെടുത്ത് ദോശക്കല്ല് ചൂടാകുമ്പോൾ അതിലേയ്ക്ക് വെച്ചുകൊടുത്തു മുകളിലായി നെയ്യ് സ്പ്രെഡ് ചെയ്തു കൊടുത്തു രണ്ടു സൈഡും വേവിച്ചെടുക്കുക. ഇതോടെ വെജിറ്റബിൾ പൊറോട്ട റെഡി.