റാഗി വെച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലേ, എങ്കിൽ ഇന്ന് അല്പം വ്യത്യസ്തമായി ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
250 ഗ്രാം റാഗി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം അതിലേയ്ക്ക് രണ്ടര കപ്പ് തേങ്ങ ചിരകിയതു ചേർത്ത് അരച്ചെടുക്കാം. അത് നന്നായി പിഴിഞ്ഞെടുത്ത് അടുപ്പിൽ വച്ചു ചൂടാക്കാം. ഒപ്പം ശർക്കര കൂടി ചേർക്കാം. ശർക്കര നന്നായി അലിഞ്ഞ് കുറുകി വരുന്നതു വരെ ഇളക്കാം. അര ടീസ്പൂൺ ഏലയ്ക്കപൊടിച്ചതും ചേർക്കാം. കുറുകി കട്ടിയായി വരുമ്പോൾ അടുപ്പണയ്ക്കാം. മുകളിൽ നട്സ് പൊടിച്ചതു ചേർക്കാം. ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കുന്നതാണ് നല്ലത്.