നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ബ്രഡ് പോക്കറ്റ് ഷവർമ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മൂന്ന് കഷ്ണം ബ്രെഡ് ഒരുമിച്ചുവെച്ച് ഒരു അടപ്പ് ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. മുറിച്ചു മാറ്റിയ ബ്രെഡിന്‍റെ അറ്റം മിക്സിയിൽ പൊടിച്ച് ഡ്രൈ റോസ്റ്റ് ചെയ്ത് ബ്രെഡ് ക്രംബ്സ് ആക്കുക. ഇനി രണ്ട് ബ്രെഡിന്‍റെ വട്ടം ഒരുമിച്ചുവെച്ച് അമർത്തി അടിച്ച മുട്ടയില്‍ മുക്കി ബ്രെഡ് ക്രംബ്സിൽ കോട്ട് ചെയ്ത് മീഡിയം ചൂടുള്ള എണ്ണയിൽ രണ്ടുവശവും നന്നായി വറുത്ത് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ കോരിമാറ്റുക. ഫില്ലിങ്ങിനായി കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം കൂടി ചേര്‍ത്ത് യോജിപ്പിച്ച് ഫില്ലിങ് തയ്യാറാക്കുക. വറുത്തു വെച്ചിരിക്കുന്ന ബ്രെഡ് പോക്കറ്റ്സ് നടുക്കുവെച്ച് മുറിക്കുക. ഒരു ബ്രെഡ് പോക്കറ്റിനകത്ത് ഫില്ലിങ് വെക്കുക. ഇതോടെ അടിപൊളി ബ്രെഡ് പോക്കറ്റ് ഷവർമ്മ തയ്യാർ.