രുചികരമായ ഒരു തക്കാളി സൂപ്പ് പരീക്ഷിച്ചാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തക്കാളി നന്നായി കഴുകുക. ശേഷം ചെറിയ കഷ്ണങ്ങളാക്കുക. ഒരു പാനിലേക്ക് 1 ടേബിൾസ്പൂൺ വെണ്ണ, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, ചെറുതായി അരിഞ്ഞ ഉള്ളി എന്നിവ ചേർത്ത് 3 മിനിറ്റ് നേരം വഴറ്റുക. അവസാനം, തക്കാളി ചേർത്ത് 5-7 മിനിറ്റ് വേവിക്കുക. ശേഷം വെള്ളം ചേർത്ത് 10 മിനിറ്റ് നേരം തിളപ്പിക്കുക. അതിലേക്ക് ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഫ്രഷ് ക്രീം കൂടി ചേർത്ത് കഴിക്കുക.