അടുക്കളയിൽ മുട്ട ഉണ്ടെങ്കിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കിടു വിഭവമാണ് മുട്ട ദോശ. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരേപോലെ ഇഷ്ടപ്പെടുമെന്ന് കണ്ണും പൂട്ടി പറയാം. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ:
ദോശമാവ്– 3 കപ്പ്
കാരറ്റ്– 3 എണ്ണം
ഉള്ളി– 8 എണ്ണം
പച്ചമുളക്– 2 എണ്ണം
ഇഞ്ചി– ചെറിയ കഷണം
തക്കാളി– 2 എണ്ണം
മുട്ട– 3 എണ്ണം
വറ്റൽ മുളക് – 2 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി അരച്ചു തയാറാക്കിയ ദോശ മാവിൽ നിന്നും മൂന്ന് കപ്പ് എടുത്ത് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. ശേഷം എല്ലാ പച്ചക്കറികളും ചെറുതായി അരിഞ്ഞ് ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക. ഇനി ദോശക്കല്ല് ചൂടാകുമ്പോൾ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അൽപ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തവും. ഇനി ഇതിന് മുകളിലേക്ക് ചതച്ചെടുത്ത വറ്റൽ മുളക് വിതറി അടച്ച് വേവിക്കുക. ഇതോടെ സ്വാദൂറും മുട്ട ദോശ റെഡി.