മലബാർ സ്പെഷ്യൽ പൊരിച്ച പത്തിരി തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- വെള്ളം
- ഉപ്പ്
- പഞ്ചസാര
- കരിഞ്ചീരകം
- അരിപ്പൊടി
- മൈദ
- നേന്ത്രപ്പഴം
- വെളിച്ചെണ്ണ
- ജീരകം
തയ്യാറാക്കുന്ന വിധം
അര കപ്പ് തേങ്ങ ചിരകിയതിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് അരച്ച് മാറ്റി വയ്ക്കുക. 12 ചുവന്നുള്ളിയും, എട്ട് വെളുത്തുള്ളിയും, രണ്ട് പച്ചമുളകും അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ചുവന്നുള്ളി അരച്ചെടുത്തത് ചേർത്തിളക്കി വേവിക്കുക. വെന്തു വരുമ്പോൾ മൂന്ന് കപ്പ് വെള്ളവും ഒപ്പം ഒരു ടീസ്പൂൺ ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക. രണ്ട് കപ്പ് വറുത്തെടുത്ത അരിപ്പൊടി ചേർത്തിളക്കി മാവ് തയ്യാറാക്കുക.
അടുപ്പണച്ച് അരച്ചെടുത്ത തേങ്ങയും ചേർത്തിളക്കി യോജിപ്പിക്കുക. മാവിൽ നിന്നും അൽപ്പം എടുത്ത് ഉരുട്ടി പരത്താം. കട്ടി കുറയാതെ ഇടത്തരം വലിപ്പത്തിൽ പത്തിരിയുടെ ആകൃതിയിൽ മുറിച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് പത്തിരി ചേർത്തു വറുക്കുക. ബ്രൗൺ നിറം ആയതിനു ശേഷം എണ്ണയിൽ നിന്നും മാറ്റാം. പൊരിച്ച പത്തിരി റെഡി.