വി.സിയുടെ അസാന്നിധ്യത്തില്‍ വി.സിയുടെ ചുമതല വഹിക്കേണ്ട പി.വി.സിയുടെ യോഗ്യതകളില്‍ കുറവ് വരുത്താന്‍ നിയമഭേദഗതിയിലൂയിടെ തീരുമാനിച്ചത് സി.പി.എം അനുകൂല അധ്യാപക സംഘടനകളിലെ നേതാക്കളായ അസോസിയേറ്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനു വേണ്ടിയെന്ന് ആരോപണം. നാളിതുവരെ പ്രൊഫസ്സര്‍, പ്രിന്‍സിപ്പല്‍ പദവികളിലുള്ളവരെ മാത്രമാണ് പി.വി.സി നിയമനത്തിന് പരിഗണിച്ചിരുന്നത്.
സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് യു.ജി.സി യോഗ്യരായ സി.പി.എം അധ്യാപക നേതാക്കള്‍ ഇല്ലാത്തത് കൊണ്ട് അസോസിയേറ്റ് പ്രൊഫസ്സര്‍മാര്‍ക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കുന്നതിന് സമാനമായാണ് അസോസിയേറ്റ് പ്രൊഫസര്‍മാരെ പി.വി.സിയുടെ യോഗ്യതകളില്‍ ഇളവ് വരുത്തി നിയമിക്കുന്നത്.
നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്ന പ്രൊഫസ്സര്‍ യോഗ്യത സി.പി.എമ്മിലെ ചില ഉന്നതരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ കുറവ് ചെയ്യുകയായിരുന്നു. സര്‍വകലാശാലയിലെ രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫൈനാന്‍സ് ഓഫീസര്‍, പ്ലാനിങ് ഡയറക്ടര്‍ ജോയിന്റ് രജിസ്ട്രാര്‍ എന്നിവരുടെ താഴെ പദവിയിലുള്ള ഒരു അധ്യാപകന്‍ ആയിരിക്കും മേലില്‍ പി.വി.സി തസ്തികയില്‍ നിയമിക്കപ്പെടുക.
കേരള സര്‍വ്വകലാശാലയില്‍ ദിവസവേതന ശമ്പള കാലയളവ് കൂടി കണക്കിലെടുത്ത് അസോസിയേറ്റ് പ്രൊഫസറായി വിവാദ നിയമനം നേടിയ സി.പി.എം അധ്യാപക നേതാവിനെ കേരള സര്‍വ്വകലാശാലയില്‍ പി.വി.സിയായി നിയമിക്കുന്നതിന് വേണ്ടിയാണ് യോഗ്യത കുറച്ചു കൊണ്ടുള്ള നിയമഭേദഗതിയെന്ന് ആരോപണമുണ്ട്.
നിയമ ഭേദഗതി ബില്ല് തയ്യാറാക്കുന്നതിന് ചുക്കാന്‍ പിടിച്ച ചിലരും മറ്റ് സര്‍വ്വകലാശാലകളിലെ പിവിസി തസ്തികകള്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. 2025ലെ യു.ജി.സി കരട് റെഗുലേഷനില്‍ പി.വി.സി തസ്തിക തന്നെ ഒഴിവാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, പി.വി.സിയുടെ യോഗ്യതയില്‍ ഇളവ് വരുത്തിയ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കിയിരിക്കുകയാണ്.
CONTENT HIGH LIGHTS; PVC qualification reduction should be revoked: Allegation that the intervention was made on behalf of the leaders of the secondary school teachers’ union