നിരാഹാര സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിന്റെ ആരോഗ്യനില വഷളായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 7 ദിവസമായി ഇവർ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുകയാണ്.
എം എം ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ പകരം ബീന പീറ്റർ നിരാഹാര സമരം ഏറ്റെടുത്തു. എം എം ബിന്ദുവിനൊപ്പം ഷൈലജ, തങ്കമണി എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്. ആശാവർക്കർമാരുടെ രാപ്പകൽ സമരം ഒന്നരമാസവും നിരാഹാര സമരം ഏഴു ദിവസവും പിന്നിട്ടിരിക്കുകയാണ്. സമരം ദിവസങ്ങൾ നീളുമ്പോഴും പിന്നിടുമ്പോഴും ആവശ്യങ്ങൾ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശാ വർക്കേഴ്സ്.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാര സമരം തുടരുന്ന ആശാവർക്കർമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഇതുവരെ സർക്കാർ ഡോക്ടർമാർ എത്തിയില്ലെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വിമർശിച്ചിരുന്നു.