ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കാല്‍പൈന്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ടെക്കീസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ചെസ് ടൂര്‍ണമന്‍റ് ഏപ്രില്‍ അഞ്ചിന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടക്കും. അമ്പതിനായിരം രൂപയുടെ സമ്മാനങ്ങളാണ് ഈ ടൂര്‍ണമന്‍റില്‍ നൽകുന്നത്.
സ്വിസ് റൗണ്ട് റോബിന്‍ എന്നറിയപ്പെടുന്ന റാപിഡ് ചെസ് രീതിയിലാണ് മത്സരങ്ങള്‍. 200 പേരിലധികം ജീവനക്കാര്‍ പങ്കെടുക്കാനുണ്ടാകുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍.
ഇന്‍ഫോപാര്‍ക്കികന്‍റെ കൊച്ചി, തൃശൂര്‍, ചേര്‍ത്തല കാമ്പസുകളില്‍ ഉള്ള ഐടി ജീവനക്കാര്‍ക്ക് ഈ മാസം 31 -ന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്.
STORY HIGHLIGHT: Infopark Chess tournament