തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജെമിനി സൊല്യൂഷന്‍സും, ജെമിനി സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും അവരുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങി ജനറല്‍ ആശുപത്രിയിലെ വയോജന വാര്‍ഡായ ഒമ്പതാം വാര്‍ഡിലേക്ക് നല്‍കുന്ന ആംബുലന്‍സിന്റേയും, വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി സെന്ററിന് നല്‍കുന്ന മറ്റൊരു ആമ്പുലന്‍സും വിതരണം ചെയ്തു.
ജനറല്‍ ആശുപത്രിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഓണ്‍ലൈനില്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ് നസീറയുടെ സാന്നിധ്യത്തില്‍ ജെമിനി സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ഗുപ്ത ആമ്പുലന്‍സുകളുടെ താക്കോല്‍ കൈമാറി. തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ എസ് ഷംനാദ്, ജനറല്‍ ആശുപത്രിയിലെ ലീഗല്‍ എയ്ഡ് ക്ലിനിക് പാനല്‍ ലോയര്‍ അഡ്വക്കേറ്റ് ശ്രീജ ശശിധരന്‍,
ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ദിവ്യ സദാശിവന്‍, ജില്ല വനിതാ ശിശു വികസന ഓഫീസര്‍ തസ്‌നി, വനിത സംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ സുനിത, പാരാ ലീഗല്‍ വാളണ്ടിയര്‍ തമീസ, കുമാരിലേഖ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ കമ്പനി രണ്ട് ആമ്പുലന്‍സുകളും അനുവദിച്ചത്.
CONTENT HIGH LIGHTS; Ambulances handed over: The ambulance was given to the General Hospital.