Kerala

പെന്‍ഷൻ അനര്‍ഹമായ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു; നടപടി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചതിന് പിന്നാലെ

റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷൻ അനര്‍ഹമായ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ  16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പെന്‍ഷനായി കൈപ്പറ്റിയ തുക പ്രതിവർഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പിൽ നിന്ന് ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയ 38 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ഇവരിൽ 22 പേർ സസ്പെൻഷനിൽ തുടരുകയാണ്.

content highlight : 16-suspended-employees-of-revenue-department-in-kerala-taken-back

Latest News