ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അവസാന വർഷ ബി. എഫ്. എ., എം. എഫ്. എ. വിദ്യാർത്ഥികളുടെ ഫൈൻആർട്സ് പ്രദർശനം ‘ഫൈനൽ ഡിസ്പ്ലേ 25’ കാലടി മുഖ്യക്യാമ്പസിൽ ആരംഭിച്ചു. ഫൈൻ ആർട്ട്സ് ബ്ലോക്കിലും ലളിതകലാ അക്കാദമി ഗാലറിയിലുമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കലാകാരനും കൊച്ചി മുസിരിസ് ബിനാലെ 2025 ക്യൂറേറ്ററുമായ നിഖിൽ ചോപ്ര പ്രദർശനം ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാർ ഡോ. മോത്തി ജോർജ് കാറ്റലോഗിന്റെ പ്രകാശനം നിർവ്വഹിച്ചു. വിഷ്വൽ ആർട്സ് വിഭാഗം തലവൻ ഡോ. ടി. ജി. ജ്യോതിലാൽ അധ്യക്ഷനായിരുന്നു. ഡോ. വി. കെ. ഭവാനി, എം. പി. നിഷാദ്, ഡോ. ഷാജു നെല്ലായി, നീരജ കൃഷ്ണ, എം. എൻ. നിഥിൻ എന്നിവർ പ്രസംഗിച്ചു. സിനിമ പ്രദർശനം, മീറ്റ് ദി ഡയറക്ടേഴ്സ്, സ്ലൈഡ് പ്രദർശനം, പെർഫോമൻസ് ആർട്ട്, തോൽപ്പാവക്കൂത്ത് എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.
എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രദർശന സമയം. 31ന് പ്രദർശനം സമാപിക്കും
content highlight: Final Display 25’ begins at Sanskrit University